തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി തിരുവനന്തപുരം നഗരസഭ. ഇതിന്റെ ഭാഗമായി നടത്തുന്ന ശുചീകരണ യജ്ഞം നാളെ രാവിലെ എട്ടിനു മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, മെഡിക്കൽ കോളജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവർ പങ്കെടുക്കും.